അടിയുത്സവം
മാവിലായിയിലെ അടിയുത്സവം
കണ്ണൂര്‍ ജില്ലയിലെ മാവിലായി എന്ന സ്ഥലത്താണ് പ്രസിദ്ധമായ അടിയുത്സവം അരങ്ങേറുന്നത്. മേടം രണ്ടിന് കച്ചേരിക്കാവിലും മേടം നാലിന് മൂന്നാംപാലത്തിനു സമീപത്തുള്ള നിലാഞ്ചിറ വയലിലുമാണ് അടിയുടെ പൂരം അരങ്ങേറുന്നത്.
ഐതിഹ്യം
മാവിലായി നാടിന്റെ ഐശ്വര്യമായി വിളങ്ങുന്ന ക്ഷേത്രം പൂർവ്വകാലംതൊട്ടെ വളരെ പ്രൗഢിയോടെ മലബാറിലാകെ പേരെടുത്തിരുന്നു. വില്ല്യം ലോഗന്റെ മല ബാൽ മാന്വലിൽ പലയിടത്തായി മാവിലാക്കാവിനെയും അടിയുത്സവ ത്തെയുംകുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അടിയുത്സവം കൊണ്ട് ലോകശ്രദ്ധപിടിച്ചു പറ്റുകയും ജനബാഹുല്യം കൊണ്ട് സമ്പന്നവുമാണ് ക്ഷേത്ര ഉത്സവങ്ങൾ
വിഷു ഉത്സവം
വിഷു ഉത്സവത്തിന് ദൈവത്താറീശ്വരനെ അനുഗമിക്കുന്ന കൈക്കോളന്മാരായി അടിക്ക്‌കുളിക്കുന്ന മാവിലാ വംശത്തിൽ പിറന്നവരൊ മക്കളായവരോ ആണ്. ദൈവത്താറീശ്വരൻ്റെ കോലധാരികലായി തിരുമുടി വെക്കുന്നതു മാവിലായി പെരുവണ്ണാൻമാരാണ്. തെയ്യംമ്പാടി നമ്പ്യാർ കളത്തിലരിയും പാട്ടും തേങ്ങമുട്ടും നടത്തുന്നു. മാരാൻമാർ വാദ്യവും മേൽശാന്തി ഉപക്ഷേത്രങ്ങളായ ‘ഇട’ ങ്ങളിൽ പൂജയും നടത്തുന്നു